LIFEReligion

തൃക്കാര്‍ത്തിക ഇന്ന്; സകല ദുരിതങ്ങള്‍ക്കും പരിഹാരമായി കാര്‍ത്തിക വിളക്കുകള്‍

വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് കാര്‍ത്തിക പൗര്‍ണമി. ദീപാവലിക്ക് തുല്യമായ ആഘോഷമാണ്. പ്രകാശത്തിന്റെ അഥവാ വെളിച്ചത്തിന്റെ ഉത്സവം. ഇത് ആദിപരാശക്തിയുടെയും മുരുകന്റെയും വിശേഷ ദിവസമാണ്.

ഈ ദിവസം വീടും പറമ്പും വൃത്തിയാക്കി സന്ധ്യയ്ക്ക് കാര്‍ത്തികദീപം കത്തിച്ച്, തൃക്കാര്‍ത്തിക കൊണ്ടാടുന്നു. സകല ദുരിതങ്ങളും കാര്‍ത്തിക വിളക്കുകള്‍ കത്തിച്ചാല്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. തൃക്കാര്‍ത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകമാണ്.

Signature-ad

ഈ ദിവസം നവരാത്രി പോലെ തന്നെ പ്രധാനമായതിനാല്‍ ദുര്‍ഗ്ഗ, ഭദ്രകാളി, മഹാലക്ഷ്മി, ദേവി ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്‌മണ്യന്‍ ശരവണ പൊയ്കയില്‍ അവതരിച്ച ദിവസമാണിത്. അതിനാല്‍ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശിവപാര്‍വതി പൂജയ്ക്കും ഈ ദിവസം പ്രാധാന്യമുണ്ട് . തമിഴ്‌നാട്ടിലെ തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിലും ഈ ദിവസം വിശേഷമായി മഹാദീപം കൊണ്ടാടുന്നു.

ത്രിപുരരെ വധിച്ച് വന്ന പരമേശിവനെ പാര്‍വതി ദേവി ദീപം കൊളുത്തി സ്വീകരിച്ച ദിവസമാണിത്. അതിനാല്‍ ദീപോല്‍സവമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: