Breaking NewsLead NewsLIFEMovieNewsthen SpecialSocial MediaTRENDING

തരംഗമായി പ്രകമ്പനം; ആദ്യവാരം 16.8 കോടി; തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം; കോമഡി ഹൊറര്‍ ചിത്രത്തെ ഏറ്റെടുത്ത് മലയാളികള്‍

കൊച്ചി: തിയേറ്ററുകളില ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘പ്രകമ്പനം’ തരംഗമാകുന്നു. കേരളത്തിലെ 90 തിയേറ്ററുകളില്‍ ആദ്യ ഷോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ എക്‌സ്ട്രാ ഷോകളുടെ കുതിച്ചു ചാട്ടമായിരുന്നു കണ്ടത്. റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോഴും സിനിമയ്ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ആദ്യ വാരം അവസാനിക്കുമ്പോള്‍ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു ഇപ്പോള്‍ 9 ദിവസം പിന്നിടുന്ന വേളയില്‍ 16.8 കോടി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മുഴുനീള ഫാമിലി കോമഡിഹൊറര്‍ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടം.ഗണപതി, സാഗര്‍, സൂര്യ അല്‍ അമീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ശീതള്‍ ജോസഫ് ആണ് നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂര്‍ ഒരുക്കിയിരിക്കുന്ന ഒരു ഫുള്‍-പാക്ക്ഡ് എന്റര്‍ടെയ്‌നറാണ്. വലിയ സ്റ്റാര്‍ കാസ്റ്റുകള്‍ ഇല്ലാതിരുന്നിട്ടും പ്രേക്ഷകര്‍ക്ക് അച്ഛമ്മയും പിള്ളേരും നല്‍കിയത് രണ്ടുമണിക്കൂര്‍ നീണ്ട ചിരിയുടെ പൊടിപൂരമാണ്.

Signature-ad

നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളില്‍ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ് എന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

അമീന്‍, കലാഭവന്‍ നവാസ്, രാജേഷ് മാധവന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണന്‍, ഗായത്രി സതീഷ്, ലാല്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. മലയാളത്തിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സേഴ്‌സും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സംഗീതം: ബിബിന്‍ അശോക്, പശ്ചാത്തല സംഗീതം: ശങ്കര്‍ ശര്‍മ്മ, ഛായാഗ്രഹണം: ആല്‍ബി ആന്റണി, എഡിറ്റിംഗ്: സൂരജ് ഇ. എസ് ആര്‍ട്ട് ഡയറക്ഷന്‍: സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അംബ്രൂ വര്‍ഗീസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍ ലൈന്‍ പ്രൊഡ്യൂസര്‍: അനന്ദനാരായണ്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: ശശി പൊതുവാള്‍, കമലാക്ഷന്‍, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍ (സപ്ത), ഫൈനല്‍ മിക്‌സ്: എം. ആര്‍. രാജകൃഷ്ണന്‍, ഡി. ഐ: രമേഷ് സി. പി, വി. എഫ്. എക്‌സ്: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍ മേക്കപ്പ്: ജയന്‍ പൂങ്കുളം, പി. ആര്‍. ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, സ്റ്റില്‍സ്: ഷാഫി ഷക്കീര്‍, ഷിബി ശിവദാസ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: