Breaking NewsKeralaLead NewsNEWSReligion

‘ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിലുള്ള അവധി അപര്യാപ്തം;പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധിയെങ്കിലും വേണം‘ – സമസ്ത

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലീം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ അനുവദിക്കപ്പെടുന്ന അവധി അപര്യാപ്തമാണെന്നാണ് സമസ്തയുടെ നിലപാട്. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി പ്രമേയം സമസ്ത പാസാക്കി.

ആഘോഷങ്ങളുമായി ബന്ധപ്പെട്ട കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമങ്ങളിൽ ഏർപ്പെടുന്നതിനും നിലവിലുള്ള അവധി ദിനങ്ങൾ ഒട്ടും സഹായകരമല്ലെന്ന് സമസ്ത സമ്മേളനം വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി മൂന്ന് ദിവസത്തെ ദീർഘമായ അവധി അനുവദിക്കണമെന്നാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്..

Signature-ad

വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ്, ആഘോഷങ്ങൾക്ക് കൂടുതൽ അവധി വേണമെന്ന പുതിയ ആവശ്യം സമസ്ത ഉയർത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: