IndiaNEWS

ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു

ലഖ്‌നൗ: ട്രാഫിക് പൊലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയാണ് സംഭവം.

നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാര്‍ പിഴ ചുമത്തിയതിനെ തുടര്‍ന്ന് പ്രകോപിതനായ ടെമ്പോ ഡ്രൈവര്‍ പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്റെ വാഹനത്തിന് തീയിടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് യുവാവ് പുതിയ ടെമ്പോ വാങ്ങുന്നത്. ഈ ടെമ്പോയാണ് കത്തിച്ചത്. തുടര്‍ന്ന് പൊലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി തീയണക്കുകയായിരുന്നു. വാഹനം കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Signature-ad

രക്ഷാബന്ധന്‍ പ്രമാണിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പഹാസു-ഖുര്‍ജ റോഡില്‍ ലോഡിറക്കാത്ത ടെമ്പോ പാര്‍ക്ക് ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാര്‍ക്ക് ചെയ്ത ടെമ്പോയെക്കുറിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് കരൂരി സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് അനധികൃത പാര്‍ക്കിങ്ങിന് പിഴ ചുമത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം മറ്റൊരിടത്തേക്ക് മാറ്റി തീയിട്ടു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് പിഴ ചുമത്തിയതെന്നാണ് ഡ്രൈവറുടെ വാദം.

 

Back to top button
error: