IndiaNEWS

ജസ്റ്റ് ഫോര്‍ ഫണ്‍: മലദ്വാരത്തിലൂടെ കയറ്റിയ ഈല്‍ ഇന്ത്യക്കാരന്റെ ആന്തരാവയങ്ങള്‍ കടിച്ചു മുറിച്ചു

ലദ്വാരത്തിലേക്ക് ജീവനുള്ള ഈല്‍ മത്സ്യത്തെ കയറ്റിയ ഇന്ത്യന്‍ പൗരന്‍ കഠിനമായ വയറുവേദനയെത്തുടര്‍ന്ന് വിയറ്റ്‌നാമില്‍ ചികിത്സ തേടി. വിയറ്റ്‌നാമില്‍ താമസമാക്കിയ 31 കാരനാണ് ജൂലൈ 27 ന് കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ യുവാവ് മലദ്വാരം വഴി ഈല്‍ മത്സ്യത്തെ ശരീരത്തിലേക്ക് കയറ്റിയതായും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈല്‍ യുവാവിന്റെ മലാശയവും വന്‍കുടലും കടിച്ചു മുറിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനയില്‍ യുവാവിന്റെ ആമാശയത്തില്‍ ഈലിനെ ഡോക്ടര്‍മാര്‍ കണ്ടെത്തി. മലദ്വാരം വഴി അകത്തെത്തിയ ഈല്‍ കുടലിലൂടെ വയറിനുള്ളിലെത്തി.

മലദ്വാരത്തിലൂടെ തന്നെ ഈലിനെ പുറത്തെത്തിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. ഡോക്ടര്‍മാരുടെ പ്രതീക്ഷകള്‍ വഴിമുടക്കി യുവാവിന്റെ മലദ്വാരത്തില്‍ വലിയ ഒരു ചെറുനാരങ്ങ കൂടി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയില്‍ 25 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയുമുള്ള ഈല്‍ മത്സ്യത്തെ ജീവനോടെയും ഒപ്പം ഒരു ചെറുനാരങ്ങയും പുറത്തെടുത്തു. ശരീരത്തിനുള്ളില്‍ കയറിയ ഈല്‍ യുവാവിന്റെ വന്‍കുടലില്‍ പരിക്കേല്‍പ്പിച്ചതിനാല്‍ മലവിസര്‍ജനം സുഗമമാക്കുന്നതിനുള്ള ശസ്ത്രക്രിയയായ കോളോസ്റ്റോമിയും ചെയ്യേണ്ടി വന്നു.

Signature-ad

ലൈംഗിക താല്‍പ്പര്യങ്ങളുടെ പുറത്ത് കുപ്പികള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ചില യുവാക്കള്‍ മലദ്വാരത്തില്‍ കയറ്റാറുള്ളതായും അത്തരമാളുകള്‍ മുന്‍പും ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും സര്‍ജറി വിഭാഗം വൈസ് ഡയറക്ടറായ ലേ നാറ്റ് ഹ്യൂ പറഞ്ഞു. എന്നാല്‍, ഇതാദ്യമായാണ് ജീവനുള്ള ഒരു ജീവിയെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈലുകള്‍ക്ക് ദീര്‍ഘ നേരം വായു ഇല്ലാതെ ജീവിക്കാന്‍ സാധിക്കും. അത് ആന്തരാവയവങ്ങള്‍ക്ക് മുറിവേല്‍പ്പിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജീവനുള്ളവയെ മലദ്വാരത്തിലൂടെ കയറ്റരുതെന്നും ഹ്യൂ പറഞ്ഞു. എന്നാല്‍ വിയറ്റ്‌നാമില്‍ മലദ്വാരത്തിലൂടെ ഈലിനെ കയറ്റുന്ന ആദ്യ സംഭവമായിരുന്നില്ല ഇത്. ഈ വര്‍ഷം മാര്‍ച്ചില്‍ ക്വാങ് നിന്‍ പ്രവിശ്യയിലെ ഹായ് ഹാ ഡിസ്ട്രിക്ട് സെന്ററില്‍ 43കാരന്റെ മലദ്വാരത്തില്‍ നിന്നും 12 ഇഞ്ച് നീളമുള്ള ഈലിനെ നീക്കം ചെയ്തിരുന്നു.

 

Back to top button
error: