ലഭിക്കുന്നത് ലക്ഷങ്ങള്‍! ശമ്പളം കൂട്ടുന്ന കാര്യം ചോദിച്ചപ്പോള്‍ കരീന പറഞ്ഞത്; കുഞ്ഞിനെ നോക്കിയ ആയ
അമ്മയാകുന്നത് കരിയറിനെ ബാധിക്കില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞ ബോളിവുഡിലെ ആദ്യത്തെ മുന്‍നിര നായിക നടിയാണ് കരീന കപൂര്‍. ഗര്‍ഭിണിയായപ്പോഴും പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കരീന ക്യാമറയ്ക്ക് മുന്നിലെത്തി. തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് കരീന. 44ാം വയസിലും നടി ബി ടൗണിലെ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. ഒടുവില്‍ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയമാണ് നേടിയത്.
കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകാന്‍ കരീനയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. ഇതിന് നടിയെ സഹായിക്കുന്നത് നടിക്കുള്ള സ്റ്റാഫുകളാണ്. താരത്തിന്റെ രണ്ട് മക്കളെയും നോക്കാന്‍ സ്റ്റാഫുകളുണ്ട്. കരീനയുടെ രണ്ട് മക്കളുടെയും ആയയാണ് ലളിത ഡിസില്‍വ. കരീനയ്ക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളുടെ മക്കള്‍ക്കും ലളിത ആയയായിട്ടുണ്ട്. കരീനയുടെ വീട്ടില്‍ ആയയായി നിന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലളിതയിപ്പോള്‍.
വലിയ താരങ്ങളാണെങ്കിലും കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും വളരെ സിംപിളാണെന്ന് ലളിത പറയുന്നു. എല്ലാവരെയുും അവര്‍ ഒരുപോലെ കാണുന്നു. താരങ്ങള്‍ക്ക് വേറെ ഭക്ഷണവും ജോലിക്കാര്‍ക്ക് വേറെ ഭക്ഷണവും ഇല്ല. അവരുടെ മോണിംഗ് റൂള്‍ എന്നത് ജോലിക്കാരുള്‍പ്പെടെ എല്ലാവരും ഒരേ ഭക്ഷണം കഴിക്കണം എന്നാണ്. പലപ്പോഴും എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിച്ചിട്ടുമുണ്ട്. സെയ്ഫ് അലി ഖാന്‍ നന്നായി കുക്ക് ചെയ്യുമെന്നും ലളിത പറയുന്നു.
കരീനയുടെ കുട്ടികളെ പരിചരിക്കുന്നത് 2.5 ലക്ഷം രൂപയാണ് ലളിതയുടെ ശമ്പളമെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും ഗോസിപ്പ് മാത്രമാണെന്ന് ലളിത പറയുന്നു. ഈ അഭ്യൂഹം സത്യമാണെന്ന് താന്‍ കരുതി. ഇതേക്കുറിച്ച് കരീനയോട് ചോദിച്ചു. നിങ്ങള്‍ എനിക്ക് ഇത്രയും തുക തരാന്‍ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതെല്ലാം വെറും തമാശയാണ്, കാര്യമായെടുക്കരുതെന്നാണ് കരീന പറഞ്ഞതെന്നും ലളിത വ്യക്തമാക്കി.
പീഡിയാട്രിക് നഴ്‌സായ ലളിത വര്‍ഷങ്ങളായി ഈ രംഗത്ത് തുടരുകയാണ്. നടന്‍ രാം ചരണിന്റെ മകള്‍ ക്ലിന്‍ കാര കൊനിഡേലയെയാണ് ലളിത ഇന്ന് പരിചരിക്കുന്നത്. മുകേഷ് അംബാനിയുടെ മക്കളെയും കുഞ്ഞായിരിക്കുമ്പോള്‍ പരിചരിച്ചത് ലളിതയാണ്. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് ലളിത എത്തിയിരുന്നു. ഇതേക്കുറിച്ചും ലളിത സംസാരിക്കുന്നുണ്ട്.
നേരത്തെ ആകാശ് അംബാനിയുടെ വിവാഹത്തിനും ഇഷ അംബാനിയുടെ വിവാഹത്തിനും എന്നെ ക്ഷണിച്ചതാണ്. എന്നാല്‍ അന്ന് തൈമൂറിന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ പോകാന്‍ പറ്റിയില്ല. എന്നാല്‍ ഇത്തവണ രാം ചരണും ഉപാസനയും സഹകരിച്ചതിനാല്‍ തനിക്ക് വിവാഹത്തിന് പോകാന്‍ സാധിച്ചെന്നും ലളിത വ്യക്തമാക്കി. വലിയ തുകയാണ് സിനിമാ രംഗത്തെ പ്രമുഖരില്‍ നിരവധി പേര്‍ വലിയ തുകയാണ് കുഞ്ഞിനെ നോക്കാന്‍ ആയമാര്‍ക്ക് നല്‍കുന്നത്. കരിയറിലെ തിരക്കുകള്‍ കാരണം പല താരങ്ങളും കുഞ്ഞിനെ ആയയെ ഏല്‍പ്പിക്കുന്നു.