HealthLIFE

ഏറ്റവും അപകടകാരിയാണ് ഈ ഓയില്‍…

ണ്ണ നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് തീരെ ഗുണകരമല്ല, മിക്കവാറും ഓയിലുകള്‍. ഇവ നാം ഉപയോഗിയ്ക്കുന്ന രീതിയും ദോഷമേറെ വരുത്തും. ആരോഗ്യകരമായ അപൂര്‍വം എണ്ണകള്‍ ഇല്ലെന്നല്ല, എന്നാല്‍ ഇവ നാം അധികം ഉപയോഗിയ്ക്കാറില്ലെന്ന് മാത്രമല്ല, ചിലത് ആരോഗ്യകരമാണെങ്കിലും അത് ഉപയോഗിയ്ക്കുന്ന രീതിയിലൂടെ അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു.

നാം പൊതുവേ വാങ്ങുന്ന എണ്ണകളില്‍
നാം പൊതുവേ വാങ്ങുന്ന എണ്ണകളില്‍ റിഫൈന്‍ഡ് ഓയില്‍ എന്ന് കാണാറുണ്ട്. എന്നാല്‍ ഇത് നല്ലതാണ്, അഴുക്കില്ലാത്തതാണ് എന്നാണ് നാം കരുതാറ്. അതായത് നല്ലതാണെന്ന് കരുതിയാണ് നാം ഇവ വാങ്ങി ഉപയോഗിയ്ക്കാറ്. അല്ലെങ്കില്‍ ഇവയുടെ ലേബലില്‍ ഉള്ള റിഫൈന്‍ഡ് എന്നതില്‍ നാം കാര്യമായ ശ്രദ്ധ വയ്ക്കാറുമില്ല. എന്നാല്‍ ഈ ഓയില്‍, അതായത് റിഫൈന്‍ഡ് ഓയില്‍ ആരോഗ്യത്തിന് ദോഷകരമാണ് എന്നതാണ് വാസ്തവം. ഇത്തരം ഓയിലുകള്‍ നാം വാങ്ങി ഉപയോഗിയ്ക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്.

Signature-ad

നിര്‍മാണവേളയില്‍
നിര്‍മാണവേളയില്‍ ഈ ഓയിലിനെ ഉയര്‍ന്ന തീയില്‍ ചൂടാക്കും. ഇതിലൂടെ ഇതിലുള്ള സകല പോഷകങ്ങളും നശിയ്ക്കുന്നു. ഇതില്‍ ഹെക്സേന്‍ എന്ന ഒരു കെമിക്കല്‍ ചേര്‍ക്കുന്നു. ഇത് പെട്രോളിയം ഉല്‍പന്നമാണ്. ഇത് ചേര്‍ക്കുന്നത് ഓയില്‍ വേര്‍തിരിച്ചെടുക്കാനാണ്. ഈ ഘടകം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇത് മറവി രോഗം, തലവേദന, മൈഗ്രേന്‍ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണമാണ്. അതായത് ഹെക്സേന്‍ അടങ്ങിയ ഓയില്‍ ന്യൂറോ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചുരുക്കം.

സാധാരണ ഓയില്‍ നിറമാക്കാന്‍
ഹെക്സേന്‍ ചേര്‍ക്കുമ്പോള്‍ ഓയില്‍ കറുത്ത നിറമാകും. അപ്പോള്‍ ഇത് സാധാരണ ഓയില്‍ നിറമാക്കാന്‍ ഇതില്‍ ബ്ലീച്ചിംഗ് ഏജന്റ് ചേര്‍ക്കും. ഇത് ഹൃദ്രോഗം പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങളുമുണ്ടാകാം. ഇത്തരം ഓയിലുകള്‍ യാതൊരു ഗുണവും നല്‍കുന്നില്ലെന്ന മാത്രമല്ല, ദോഷം വരുത്തുകയും ചെയ്യുന്നു.

റിഫൈന്‍ഡ് ഓയിലുകള്‍
കഴിവതും റിഫൈന്‍ഡ് ഓയിലുകള്‍ വാങ്ങി ഉപയോഗിയ്ക്കാതിരിക്കുക. ഇവയില്‍ ചേര്‍ത്ത് വരുന്ന കെമിക്കലുകള്‍ ദോഷകമാണെന്ന് മാത്രമല്ല, ഇവ വീണ്ടും നാം ചൂടാക്കുമ്പോളും മറ്റും രാസവിഘടനം സംഭവിച്ച് ഇവ കൂടുതല്‍ ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. പകരം റിഫൈന്‍ഡ് അല്ലാത്ത ഓയിലുകള്‍ വാങ്ങി ഉപയോഗിയ്ക്കാം. ഇത്തരം ഓയിലുകളേക്കാള്‍ ആരോഗ്യകരമാണ് വെളിച്ചെണ്ണയും ഒലീവ് ഓയിലുമെല്ലാം തന്നെ.

 

Back to top button
error: