KeralaNEWS

വഴിനീളെ ഹോണ്‍ മുഴക്കി അലമ്പാക്കി; ബസ് ഡ്രൈവറെ രണ്ട് മണിക്കൂര്‍ നിര്‍ത്തി നിയമം പഠിപ്പിച്ച് ആര്‍ടിഒ

കൊച്ചി: വഴിനീളെ ഹോണ്‍ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആര്‍ടിഒ. എലൂര്‍- മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സാണ് ഹോണ്‍ മുഴക്കിയെത്തി ആര്‍ടിഒയുടെ മുന്‍പില്‍ കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആര്‍ടിഒ രണ്ട് മണിക്കൂര്‍ നിന്ന നില്‍പ്പില്‍ നിര്‍ത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9 ന് ഏലൂര്‍ ഫാക്ട് ജംങ്ഷനിനു സമീപം ആര്‍ടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തില്‍ തുടരെ ഹോണ്‍ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അടുത്ത സ്റ്റോപ്പില്‍ ആര്‍ടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആര്‍ടി ഓഫീസിലെത്താന്‍ നിര്‍ദേശിച്ചു.

Signature-ad

മൂന്നു മണിയോടെ ഡ്രൈവര്‍ മഞ്ഞുമ്മല്‍ സ്വദേശിയായ ജിതിന്‍ ആര്‍ടി ഓഫീസിലെത്തി. മലയാളത്തില്‍ അച്ചടിച്ച ഗതാഗത നിയമ പുസ്തകം നല്‍കിക്കൊണ്ട് ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ച് മണിയോടെയാണ് പുസ്തകം വായിച്ച് തീര്‍ത്തത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാന്‍ ഏതാനും ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയിച്ച ശേഷമാണ് വിട്ടയച്ചത്.

Back to top button
error: