കോട്ടയം: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെയും ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹവും വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനം തുടങ്ങി. ഇരുവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അല്‍പസമയത്തിനകം വീടുകളില്‍ എത്തും.
കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികള്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ധനസഹായങ്ങള്‍ വൈകാതെ ആശ്രിതര്‍ക്ക് നല്‍കും. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ കൃത്യമായി അന്വേഷിക്കുന്നുണ്ട്. ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് സ്വദേശി ബിനോയിക്ക് വീട് വെയ്ക്കാന്‍ ഉടന്‍ നടപടിയുണ്ടാകും. ചാവക്കാട് മുനിസിപാലിറ്റി ഇതിന് വേണ്ടി പ്രത്യേക യോഗം വിളിക്കും. ലൈഫ് മിഷന്‍ വഴിയാകും വീട് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ബിനോയിക്ക് വീടു നിര്‍മിച്ചു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.