KeralaNEWS

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; കാലവര്‍ഷം അടുത്ത ആഴ്ചയോടെ ആന്‍ഡമാനില്‍

തിരുവനന്തപുരം: കാലവര്‍ഷം അടുത്തയാഴ്ചയോടെ ആന്‍ഡമാനില്‍ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 19 ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണു വിലയിരുത്തല്‍. സാധാരണയായി മേയ് 22 ന് ആണ് ആന്‍ഡമാന്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം ആരംഭിക്കുക.

ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇന്നു പത്തനംതിട്ടയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

Signature-ad

സംസ്ഥാനത്തു താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്. കോഴിക്കോട് (37.2), കണ്ണൂര്‍ എയര്‍പോര്‍ട്ട് (36.7) പുനലൂര്‍ (36.4) എന്നിവിടങ്ങളിലും കൂടിയ ചൂട് രേഖപ്പെടുത്തി.

Back to top button
error: