KeralaNEWS

കെഎസ്‌ആര്‍ടിസി ‘ഗരുഡ പ്രീമിയം’ സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിക്കാൻ ഉപയോഗിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു.

ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.

ഈ മാസം അഞ്ചിന് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് പ്രതിദിന സര്‍വീസ് തുടങ്ങും. കെഎസ്‌ആര്‍ടിസി ഗരുഡ പ്രീമിയം എന്ന് പേരിട്ടിരിക്കുന്ന ബസിന്റെ ടിക്കറ്റ് നിരക്ക് 1171 രൂപയാണ്.

Signature-ad

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേ ശം അനുസരിച്ചാണ് ബസ്സ് അന്തര്‍ സംസ്ഥാന സര്‍വീസ് ആക്കാന്‍ തീരുമാനിച്ചത്.

Back to top button
error: