പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് ഈ പ്രസ്താവന പ്രധാന പ്രചാരണായുധമായി ഉയര്‍ത്തിപ്പിടിച്ച് ബിജെപി രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്.
ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച ഒരു അനിമേറ്റഡ് വിഡിയോയിലാണ് ഈ പ്രസ്താവനയുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്‌ലിംകളാണെന്ന് ഈ വിഡിയോയില്‍ പറയുന്നു.
കഴിഞ്ഞ മാസം 21ന് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം.