LIFELife Style

നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി

ടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചുനടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് വെളളിത്തിരയിലേക്കെത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തിയ വിജയചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ താരത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു. ഈ മാസം 11ന് റിലീസ് ചെയ്ത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് ദീപക് അവസാനമായി അഭിനയിച്ചത്.

Signature-ad

2018ല്‍ പുറത്തിറങ്ങിയ ഫഹദ്ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലൂടെയാണ് അപര്‍ണ ദാസ് അഭിനയരംഗത്തെത്തുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപകും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് നായകനായ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലൂടെ അപര്‍ണ തമിഴകത്തും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ഡാഡ’ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ അപര്‍ണ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ‘സീക്രട്ട് ഹോം’ എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

Back to top button
error: