IndiaNEWS

സൂര്യതിലകം അണിഞ്ഞ രാംലല്ലയെ തൊഴുതു; വികാര നിര്‍ഭരമായ നിമിഷമെന്ന് മോദി

ലക്‌നൗ: സൂര്യതിലകം അണിഞ്ഞ അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റില്‍ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിര്‍ഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

”നല്‍ബരി റാലിക്ക് ശേഷം ഞാന്‍ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിര്‍ഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തില്‍ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീര്‍ത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.” മോദി എക്‌സില്‍ കുറിച്ചു.

ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ലയുടെ വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സും സജ്ജീകരിച്ചാണ് തിലകം സാധ്യമാക്കിയത്. 8 മില്ലീമീറ്റര്‍ വലുപ്പമുള്ള സൂര്യതിലകം ഏകദേശം മൂന്നര മിനിറ്റുനേരം നീണ്ടുനിന്നു. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്ര സംഘമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം നടന്നിരുന്നു.

അയോധ്യയില്‍ രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ രാമനവമിയാണ് രാജ്യം ആഘോഷിക്കുന്നത്. ”രാമനവമി ആഘോഷത്തില്‍ അയോധ്യ സമാനതകളില്ലാത്ത സന്തോഷത്തിലാണ്. 5 നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍, ഇന്ന് നമുക്ക് രാമനവമി ആഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചു. ദേശവാസികളുടെ അനേക വര്‍ഷത്തെ കഠിന തപസ്സിന്റെയും ത്യാഗത്തിന്റെയും പ്രതിഫലനമാണ് രാമനവമി.” മോദി എക്‌സില്‍ കുറിച്ചു.

 

Back to top button
error: