തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ തോല്‍വികളാണ് കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയെ ഒ രാജഗോപാല്‍ ഏറ്റുവാങ്ങിയിരുന്നത് ഇതോടെ അദ്ദേഹത്തെ പരിഹസിച്ചിച്ചവർ ഏറെയാണ് .എങ്കിലും ജയിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞത്.
കെട്ടിവെച്ച കാശ് കിട്ടില്ലെന്നറിഞ്ഞുതന്നെയാണ് ഒ. രാജഗോപാൽ പലപ്പോഴും തിരഞ്ഞെടുപ്പിനിറങ്ങിയത്.ജയിക്കില്ലെങ്കിലും പ്രസ്ഥാനം വളരാനുള്ള പ്രായോഗിക സമീപനമായാണ് തിരഞ്ഞെടുപ്പിനെ രാജഗോപാൽ കണ്ടിരുന്നതും.ഇങ്ങനെയൊരു പാർട്ടിയുണ്ടെന്ന് ജനത്തെ അറിയിക്കാനാകുമല്ലോ എന്നായിരുന്നു അതിന് ന്യായമായി അദ്ദേഹം പറഞ്ഞിരുന്നത്.
അതോടെ തോൽക്കാനൊരു സ്ഥാനാർഥിയെന്നൊരു പേരും രാജഗോപാലിന് വീണും കിട്ടി.
“എബ്രഹാം ലിങ്കൺ 15 തവണയാണ് തോറ്റത്. 16-ാം തവണ ജയിച്ചു.” എന്നായിരുന്നു ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നത്. അതുപോലെയായിരുന്നു രാജഗോപാലിന്റെയും വിജയം. 16-ാമത് മത്സരത്തിലാണ് അദ്ദേഹം നേമം എം.എൽ.എ.യായത്.ഇതോടെ
ഇനിയൊരു മത്സരത്തിനില്ലയന്ന് രാജഗോപാൽ തീരുമാനിക്കുകയായിരുന്നു.
ഒ.രാജഗോപാലിന്റെ അത്ര തിരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ വരില്ലെങ്കിലും കാസർകോടും പത്തനംതിട്ടയിലുമായി ഒരേസമയം രണ്ടും മുന്നും സീറ്റുകളിലായി ലോക്സഭയിലേക്കും നിയമസഭയിലേക്കും പലവുരു മത്സരിച്ചു തോറ്റ എക്സ്പീരിയൻസ് ഉള്ള ആളാണ് സുരേന്ദ്രൻ.ഇത്തവണ എട്ടാം അങ്കത്തിനായാണ് സുരേന്ദ്രന്റെ വയനാട് മലകയറ്റം.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക കഴിഞ്ഞദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്.111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്.ഇതിലായിരുന്നു സുരേന്ദ്രന്റെ പേര്.അതും ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും ആനി രാജയും മത്സരിക്കുന്ന വയനാട്ടിൽ!
ബിജെപി പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ അത് ആഘോഷവൂമാക്കി.ഒരിക്കല്‍ക്കൂടി സുരേന്ദ്രനെ ബലിയാടാക്കി എന്നാണ് കൂടുതല്‍ വിമർശനം.മത്സരത്തില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയത് സുരേന്ദ്രനെ ഒതൂക്കാനാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ഇത്തവണ മത്സരത്തിന് ഇല്ലെന്നറിയിച്ചിട്ടും കെ സുരേന്ദ്രനെ കളത്തില്‍ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും ചേർന്നായിരുന്നു.രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ സംസ്ഥാനത്തെ ശക്തനായ ബിജെപി നേതാവ് തന്നെ മത്സരിക്കണം എന്നായിരുന്നു തിട്ടൂരം.