KeralaNEWS

ഇരു മുന്നണികളും അവഗണിച്ചു; ഇത്തവണ കൊല്ലത്തിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ

കൊല്ലം: കൊല്ലത്തെ ഇരു മുന്നണികളും ഇത്രയും കാലമായി അവഗണിക്കുകയായിരുന്നെന്നും ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ.
കൊല്ലത്തെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും തന്നെ സ്ഥാനാർത്ഥിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ജില്ലയിൽ ഏതെങ്കിലും ഒരു മേഖലയില്‍ വികസനം കാണാൻ കഴിയുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ചോദിച്ചു.
സർവ മേഖലയിലും മുന്നിട്ട് നിന്ന സ്ഥലമായിരുന്നു കൊല്ലം.എന്നാൽ ഇന്ന് വികസനത്തിനായി ദാഹിച്ചിരിക്കുന്ന ജനതയാണ് അവിടെയുള്ളതെന്ന് കൃഷ്ണകുമാർ പറഞ്ഞു.ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം പ്രതിഫലിക്കും.കൊല്ലത്താണ് ഇനി തന്റെ ഇല്ലമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് വളരെ വളക്കൂറുള്ള സ്ഥലമാണ് കൊല്ലം.എന്നാൽ ഇരു മുന്നണികളും കൊല്ലത്തെ തീർത്തും അവ​ഗണിച്ച് ഇന്ന് വികസനമില്ലാതാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദി ആവിഷ്കരിച്ച വികസനമല്ലാതെ കൊല്ലത്ത് ഏതെങ്കിലും തരത്തിലുള്ള വികസനം എംപിക്ക് കാണിച്ച് തരാൻ കഴിയുമോയെന്നും അദ്ദേഹം ആരാഞ്ഞു.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിൽ  പരാജയപ്പെട്ടെങ്കിലും തുടർന്നും ഞാൻ ബിജെപിക്കായി പ്രവർത്തിച്ചു കൊണ്ടിരുന്നു.ഇതെല്ലാം കേന്ദ്രത്തിലെ ബിജെപി നേതൃത്വം വീക്ഷിച്ചിട്ടുണ്ടാവാം.തന്റെ പ്രവർത്തനത്തിൽ നേതൃത്വം അർപ്പിച്ച വിശ്വാസമാണ് സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോളാണ് അപ്രത്യക്ഷമായി കൃഷ്ണകുമാറിന് കൊല്ലത്ത് നറുക്കുവീണത്.സിറ്റിം​ഗ് എംപി എൻ.കെ പ്രേമചന്ദ്രനാണ് ഇവിടുത്തെ കോൺ​ഗ്രസ് സ്ഥാനാർത്ഥി.എംഎൽഎയും നടനുമായ മുകേഷാണ് എൽഡിഎഫിനായി കളത്തിലിറങ്ങുന്നത്.

Back to top button
error: