ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിന്റെ സീരിയല്‍ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ചക്കുള്ളില്‍ എസ്ബിഐ മറുപടി നല്‍കണം. മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ ആവശ്യപ്പെട്ടു.
ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇലക്ട്രല്‍ ബോണ്ട് വഴി 6,060 കോടിയിലധികം രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഐടിസി, എയര്‍ടെല്‍, ഇന്‍ഡിഗോ, എംആര്‍എഫ്, വേദാന്ത, മൂത്തൂറ്റ് ഫിനാന്‍സ്, ഡിഎല്‍എഫ്, തുടങ്ങിയ കമ്പനികളുടെ പേരുകള്‍ ലിസ്റ്റിലുണ്ട്. ഇഡി നടപടി നേരിട്ട സാന്റിയാഗോ മാര്‍ട്ടിന്റ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് 1368 കോടി രൂപയുടെ ബോണ്ടുകളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത്.
ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. 6060.50 കോടി. ബോണ്ട് സംഭാവനയില്‍ രണ്ടാമതുള്ള മേഘ എഞ്ചിനീയറിങ് ലിമിറ്റഡ് എതിരെ ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നു. നൂറ് കോടി സംഭാവന നല്‍കിയതില്‍ പിന്നാലെ ഒരു മാസത്തിനുള്ളില്‍ ല്‍ 14,000 കോടി രൂപയുടെ കരാര്‍ ബി.ജെ.പി മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് മേഘ എഞ്ചിനീയറിങ് ലിമിറ്റഡിന് ലഭിച്ചു.
ബോണ്ട് നമ്പറുകള്‍ മറച്ചിട്ടുണ്ടെങ്കിലും, ആര് ആര്‍ക്ക് നല്‍കിയെന്ന് ഊഹിക്കാമെന്ന് പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി .തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരിച്ചു. അതേസമയം മാര്‍ച്ച് 11 ലെ സുപ്രീംകോടതി വിധിയില്‍ പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കമ്മീഷന്‍ സീല്‍ഡ് കവറില്‍ നല്‍കിയ വിവരങ്ങള്‍ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. കമ്പനികള്‍ക്ക് പുറമെ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.