വയനാട്: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്.
ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തില്‍ സൂപ്പർവൈസറായിരുന്നു. ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍ തങ്കച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.
ഫാത്തിമ ആശുപത്രിയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്കച്ചൻ.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.