സിദ്ധാർത്ഥിന്റെ ആത്മഹത്യയില്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ പൊളിയുന്നു. ക്യാംപസില്‍ റാഗിംഗ് ഇല്ലെന്ന് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തല്‍.
സംഭവത്തില്‍ രാഷ്ട്രീയ പ്രശ്നങ്ങളില്ലെന്നും, മാധ്യമങ്ങള്‍ കള്ളക്കഥകള്‍ സൃഷ്ടിക്കുകയാണെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു. ‘സംഭവ ദിവസം ഭൂരിഭാഗം കുട്ടികളും ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. അത്ലറ്റിക്സ് കഴിഞ്ഞ് ക്ഷീണത്തില്‍ ചില വിദ്യാർത്ഥികള്‍ ഉറങ്ങുകയായിരുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം. മുഴുവൻ വിദ്യാർത്ഥികളും ഇപ്പോള്‍ ഭയത്തിലാണ്. മയക്കുമരുന്ന് കച്ചവടം വരെയുണ്ടെന്ന് പ്രചരിപ്പിക്കുന്നു’, വിദ്യാർത്ഥികള്‍ പറഞ്ഞു.
‘റാഗിംഗ് ക്യാമ്ബസില്‍ ഇല്ല. സീനിയേഴ്സും ജൂനിയേഴ്സും സൗഹൃദത്തിലാണ് കടന്നുപോകുന്നത്. ദൗർഭാഗ്യകരമായ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടിവേണം. പൊലീസില്‍ വിശ്വാസമുണ്ട്’, വിദ്യാർത്ഥികള്‍ കൂട്ടിച്ചേർത്തു.
അതേസമയം അക്രമത്തെ പൂർണമായും തള്ളിക്കളയുന്നു. അതോടൊപ്പം അക്രമകാരികൾ ആരായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.
ഒരു പരിഷകൃത സമൂഹത്തിനു ഒരിക്കലും ഇത് അംഗീകരിക്കാനും കഴിയില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
ഇത് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ ചുമലിൽ ഇടാൻ ശ്രമിക്കുന്നവർ ഈ ചിത്രം ഒന്ന് നോക്കണം
അതിൽ എസ്എഫ്ഐയുടെ കൊടിയുമായി നിൽക്കുന്ന സിദ്ധാർഥിനെ കാണാം
അക്രമകാരികളിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരുടെ എസ്എഫ്ഐ ബന്ധം എടുത്തെടുത്ത് പറയുമ്പോൾ 13 പ്രതികളിൽ ബാക്കി 10 പേരെക്കുറിച്ച് മാപ്രകൾക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടല്ലല്ലോ അവരുടെ പേരുകൾ പോലും പരാമർശിക്കാത്തത് എന്നൊരു ചോദ്യം ആരുടെയൊക്കെയോ തൊണ്ടക്കുഴികളിൽ ഉടക്കുന്നു.
നിങ്ങൾ അവിടുത്തെ വിദ്യാർത്ഥികളോട് സംസാരിക്കു. അവിടെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് അറിയാൻ ഞങ്ങൾക്കും സത്യമായി ആഗ്രഹമുണ്ട്.- എസ്എഫ്ഐ പ്രവർത്തകർ കൂട്ടിച്ചേർത്തു.