തിരുവനന്തപുരം: വിദേശത്തുനിന്ന് വാട്സാപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കേരളപൊലീസ്.
അപരിചിതമായ രാജ്യാന്തര വാട്സ്‌ആപ്പ് കോളുകള്‍ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു.
താങ്കളുടെ ഫോണ്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ ഭയപ്പെടുത്തി കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും.ഇതില്‍ നിന്ന് രക്ഷപ്പെടാനായി അപരിചിതമായ വിദേശ നമ്ബറുകളിലെ കോളുകള്‍ സ്വീകരിക്കാതിരിക്കണം. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
സംശയാസ്പദമായ സംഭവങ്ങള്‍ പോലീസിൻ്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും മുന്നറിയിപ്പിലുണ്ട്.