ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓണ്‍ലൈൻ പേയ്മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പ് എന്നതാണ് ഗൂഗിള്‍ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയില്‍ അത്ര പ്രചാരമില്ല.
അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിർദ്ദേശം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂണ്‍ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ.
അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.