KeralaNEWS

കിണറ്റില്‍വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

വെഞ്ഞാറമൂട് : കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ ഫയർഫോഴ്സ്  രക്ഷപ്പെടുത്തി.
വാമനപുരം കുറ്റൂർ ക്ഷേത്രത്തിന് സമീപം ജിവി ഹൗസില്‍ ലേഖ ബൈജു (49) ആണ് 60 അടി ആഴമുള്ള കിണറ്റില്‍ വീണത്.

വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ മാസ്റ്റർ ജയദേവന്‍റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സെയ്ഫുദീൻ, ഫയർ ഓഫീസർമാരായ ഗിരീഷ് കുമാർ ,അബ്ദുല്‍ മുനീർ , ബൈജു , ഹാഷിർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വീട്ടമ്മയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്.

Back to top button
error: