കുറ്റിപ്പുറം: ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയില്‍വേ പോർട്ടർ.
കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പില്‍ ബഷീർ (53) ആണ് രക്ഷകനായത്.
ചെന്നൈ-മംഗളൂരു-എഗ്മോർ എക്സ്പ്രസില്‍ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിച്ചു. ആദ്യം ചാടിയ മകള്‍ സുരക്ഷിതമായി എത്തി. അമ്മ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായിപ്പോയി.
ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ബഷീർ കുതിച്ചെത്തി പാളത്തിലേക്ക് വീണുകൊണ്ടിരുന്ന യുവതിയെ വലിച്ചുകയറ്റുകയായിരുന്നു. യുവതിയെ രക്ഷിക്കുന്നതിനിടയില്‍ ബഷീറിന് നെറ്റിയില്‍ മുറിവേല്‍ക്കുകയും ചെയ്തു.