പ്രതിയുടെ കയ്യില്‍ നിന്ന് 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയും മാന്നാര്‍ പൊലീസ് പിടിച്ചെടുത്തു. ബാംഗളൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ബുധനൂർ, പാണ്ടനാട്, മാന്നാർ പഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അടുത്തിടെ മയക്കുമരുന്ന് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയില്‍ സാഫത്ത് (24), ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടില്‍ ഇർഫാദ് (22) എന്നിവരെ മാന്നാർ പൊലീസ് പിടികൂടിയിരുന്നു.