KeralaNEWS

നടന്നുപോകുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയില്‍വീണ് വയോധികന്‍ മരിച്ചു

തിരുവനന്തപുരം:നടന്നുപോകുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയില്‍വീണ് വയോധികന്‍ മരിച്ചു. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനില്‍ സോമന്‍ (63) ആണ് മരിച്ചത്.ആര്യനാട് കുളപ്പടയിലാണ് സംഭവം.

റബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സോമന്‍ നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് ശരീരത്തിന് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.

Signature-ad

പോലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: