മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടയിലാണ് ഈ വ്യതിയാനം.ഫെബ്രുവരി 4 വരെ, ചൈനയില്‍നിന്ന് 23,972 വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തിയതായി മാലദ്വീപ് ടൂറിസം മന്ത്രാലയം പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്.ചൈന മൂന്നാം സ്ഥാനത്തും.ഈ വര്‍ഷം 16,536 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് മാലദ്വീപ് സന്ദര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ വൈറലായതിന് തൊട്ടുപിന്നാലെ, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മാലിദ്വീപിലെ ടൂറിസം ബഹിഷ്‌കരിക്കാനും പകരം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ആഹ്വാനം ചെയ്തിരുന്നു. നയതന്ത്ര തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ മാലിദ്വീപിലേക്കുള്ള തങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത യാത്ര റദ്ദാക്കുകയാണെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചില ട്രാവല്‍ കമ്ബനികളും വെളിപ്പെടുത്തുകയും ചെയ്തു.