KeralaNEWS

കോട്ടയത്ത് യുവാവും യുവതിയും മയക്കു മരുന്നുമായി പിടിയില്‍; രക്ഷപെടാൻ ശ്രമിച്ച ഇവരുടെ വാഹനം പോലീസ് തടഞ്ഞത് ക്രെയിൻ ഉപയോഗിച്ച്‌ 

കോട്ടയം :എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച്‌, നിരവധി വാഹനങ്ങളില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍.

ചിങ്ങവനത്ത് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വാഹനമോടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പോലീസ് പിടികൂടി. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇവരുടെ വാഹനത്തില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവും, ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Signature-ad

കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തില്‍ എത്തിയ കാർ, നിരവധി വാഹനങ്ങള്‍ ഇടുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും നിർത്താതെ പോയി. പിന്നീട് ചിങ്ങവനത്ത് വച്ച്‌ പോലീസ് ക്രെയിൻ ഉപയോഗിച്ച്‌ കാർ തടഞ്ഞ് നിർത്തുകയായിരുന്നു.

Back to top button
error: