Social MediaTRENDING

പ്രകൃതിരമണീയമായ പാണിയേലി പോര് കാണാൻ പോരുന്നോ ?

ഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്ബാവൂരില്‍ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തില്‍ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്.

എറണാകുളത്തെ ഏകദിന ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാണിയേലി പോരു. നദീതീരത്തെ പാതയിലൂടെയുള്ള ഈ 1.5 കിലോമീറ്റർ ട്രെക്കിംഗ് നിങ്ങളെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകും.

പാറക്കെട്ടുകള്‍ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.

Signature-ad

ആലുവ-മൂന്നാർ റോഡില്‍ കുറുപ്പംപടി ടൗണില്‍ നിന്ന് 15 കി.മീ. സഞ്ചരിച്ചാല്‍ വേങ്ങൂർ പഞ്ചായത്തിലെ പോരിലെത്താം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്.

കാടും പുഴയും മലകളും അതിരിടുന്ന ഇവിടം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് ഇവിടെ പെരിയാർ. പുഴയിലെ ചുഴികള്‍ മൂലം പാറക്കെട്ടുകളില്‍ രൂപപ്പെടുന്ന വലിയ ഗർത്തങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

Back to top button
error: