IndiaNEWS

ഉത്തർപ്രദേശ് പോലീസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മലയാളി യുവതി

വടകര: ഉത്തർ പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം  കസ്റ്റഡിയിലെടുത്തത് മലയാളി യുവതിയെ.വടകരയിൽ ഇന്നലെ വൈകീട്ട് 3.40 ഓടെയാണ് സംഭവം.

ഉത്തർ പ്രദേശ് സൈബർ സെല്ലില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ ഫോണ്‍ നമ്ബർ പിന്തുടർന്ന് വടകരയിലെത്തിയ യുപി പൊലീസ് ബലമായി യുവതിയുടെ വീടിനകത്ത് കയറി പരിശോധന നടത്തുകയായിരുന്നു.ഇതിനിടെ വടകര ടൗണിലേക്ക് പോയിരുന്ന യുവതിയും സഹോദരിയും വിവരമറിഞ്ഞ് വീട്ടിലെത്തി.

 കാണാതായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബർ യുവതിയുടേതാണെന്ന പറഞ്ഞ യു.പി പൊലീസ് അവരോട് പൊലീസ് വണ്ടിയില്‍ കയറി വടകര സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വാഹനത്തില്‍ കയറാൻ തയ്യാറാവാതിരുന്ന യുവതി അച്ഛനോടും സഹോദരനോടുമൊപ്പമാണ് സ്റ്റേഷനില്‍ ഹാജരായത്.

Signature-ad

വടകര സ്റ്റേഷനില്‍ വെച്ച്‌ സൈബർ സെല്ലിലെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഒരു അക്കത്തിന്റെ വ്യത്യാസത്തില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് യുവതിയെ സംശയിക്കാനിടയാക്കിയതെന്ന് മനസ്സിലായത്.

യു.പി. പൊലീസിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും സഹോദരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് പ്രശ്നം ഉണ്ടായതെന്നും യുവതി പറഞ്ഞു.തുടർന്ന് ഉത്തർപ്രദേശ് പോലീസിനെതിരെ മാനനഷ്ടത്തിന്  കേസ് ഫയൽ ചെയ്തിരിക്കുകയാണ് യുവതി.

Back to top button
error: