IndiaNEWS

അടിച്ചു പൂസായി ക്ലാസ് റൂമില്‍; യു.പിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: മദ്യപിച്ചു പൂസായി ക്ലാസ് റൂമിലെത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. ക്ലാസ് മുറിക്കുള്ളിലെ കസേരയില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്ന അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി മദ്യപിച്ച് തല ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. നാട്ടുകാര്‍ ഇതുപകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. അബോധാവസ്ഥയില്‍ നിന്ന് അധ്യാപകന്‍ ഉണര്‍ന്നതിന് ശേഷം മാത്രമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയതെന്ന് വീഡിയോയില്‍ കാണാം.ഇയാള്‍ ആദ്യമായിട്ടല്ല മദ്യപിച്ച് സ്‌കൂളിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Signature-ad

പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധ്യാപകന്‍ ഇതൊന്നും വകവച്ചിരുന്നില്ല. ഒടുവില്‍ സഹികെട്ടാണ് നാട്ടുകാര്‍ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. ‘വിഷയത്തില്‍ അന്വേഷണം നടത്തി, അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തു.’ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അലോക് സിംഗ് പറഞ്ഞു.

 

Back to top button
error: