ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കളും ആവിശ്യമാണ്.
അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക്.
എന്തിനാണ് പുളിപ്പിക്കുന്നത് ?
ഒരു ചെടിക്കും ഖര രൂപത്തിലുള്ള ആഹാരം വലിച്ചെടുക്കാൻ പറ്റില്ലല്ലോ. ദ്രാവക രൂപത്തിലുള്ളതാണ് ചെടികൾക്ക് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല .
എങ്ങിനെ പുളിപ്പിക്കാം?
കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രീതി നമുക്ക് നോക്കാം
പിണ്ണാക്ക് പുളിപ്പിച്ചത്
കപ്പലണ്ടി പിണ്ണാക്ക് -1kg
ശർക്കര-250g
ശുദ്ധജലം 2.5. ലിറ്റർ
ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത്)