IndiaNEWS

എറണാകുളം – ഗുവാഹത്തി ഉൾപ്പെടെ 23 റൂട്ടിൽ വന്ദേ സാധാരൺ എക്സ്‌പ്രസ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: 23 റൂട്ടുകളിൽ വന്ദേ സാധാരൺ എക്സ്‌പ്രസ് പ്രഖ്യാപിച്ചു.അടുത്ത വർഷം മാർച്ച് – ഏപ്രിൽ മാസത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.
പ്രഖ്യാപിച്ച റൂട്ടുകൾ ഇവയാണ്:
1. Mumbai- Chapra.
2. Mumbai- Raxaul.
3. Gorakhpur – Mumbai.
4. Mumbai ( Bandra Terminus) – Jammu Tawi.
5. Ahmedabad – Darbhanga.
6. Muzaffarpur – Ahmedabad.
7. Howrah- Ahmedabad.
8. Porbandar – Santragachi (Kolkata)
9.Udhna- Jaynagar.
10. Ludhiana – Darbhanga.
11. Varanasi – Darbhanga.
12. Saharsha – Amritsar.
13. Mangalore – Santragachi.
14. Mangalore – Mumbai.
15. Nagercoil – Hyderabad (Kacheguda).
16. Nagercoil – Okha .
17. Tanakpur – Singrauli.
18. Jammu Tawi – Kamakhya (Guwahati)
19. Ernakulam – Guwahati
20. Patna- New Delhi.
21. Howrah- New Delhi.
22. Mumbai – New Delhi .
23. Hyderabad – New Delhi.
വന്ദേഭാരത് എക്സ്പ്രസിനു പിന്നാലെയാണ് വന്ദേ സാധാരൺ തീവണ്ടികൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ നോൺ എ.സി. ട്രെയിനാണ് തുടങ്ങുന്നത്.

24 കോച്ചുകളായിരിക്കും വന്ദേ സാധാരണ്‍ ട്രെയിനുകളിൽ ഉണ്ടാകുക. കൂടുതല്‍ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഉണ്ടാകും. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍  ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങി വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലും ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയാണ് പുതിയ വണ്ടിയുടെ രൂപകൽപ്പന.
#vandesadharanexpress #vandesadharan #indianrailways

Back to top button
error: