ദസറ ആഘോഷത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് മൈസൂര്‍ നഗരം.വൈകുന്നേരമാകുമ്ബോഴേയ്ക്കും
പത്ത് ദിവസത്തെ ദസറ നവരാത്രി ആഘോഷങ്ങള്‍ കാണാനും കേട്ടറിഞ്ഞ കൗതുകം നേരിട്ടു കണ്ടു മനസ്സിലാക്കുവാനും ആയിരക്കണക്കിന് ജനങ്ങളാണ് ദസറക്കാലത്ത് മൈസൂരിലേക്കെത്തുന്നത്. നഗരം ചുറ്റിക്കണ്ടും കൊട്ടാരവും മറ്റു കാഴ്ചകളും കണ്ട് സ്ഥലം വിടുന്നതിനു മുൻപേ ഇവിടെ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു യാത്രയുണ്ട്. അത് നഗരം ചുറ്റിയുള്ള ബസ് യാത്രയാണ്. അംബാരി ദസറ യാത്ര എന്ന പേരിലുള്ള ഈ യാത്രയില്‍ ഡബിള്‍ ഡെക്കര്‍ ബസില്‍ മൈസൂരിന്‍റെ ദസറക്കാലത്തെ രാത്രി കാഴ്ചയാണ് കാത്തിരിക്കുന്നത്.
കര്‍ണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‍മെന്‍റ് കോര്‍പ്പറേഷന്‍റെ ഹോപ്പ് ഓണ്‍, ഹോപ്പ് ഓഫ് ബസ് സര്‍വീസായ അംബാരി ഡബിള്‍ ഡെക്കര്‍ ബസാണ് ഇപ്പോള്‍ മൈസൂരിലെ ഏറ്റവും വലിയ ആകര്‍ഷണം,. വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ മൈസൂര്‍ നഗരത്തിന്റെ രാത്രി കാഴ്ച ഡബിള്‍ ഡെക്കര്‍ ബസില്‍ കാണാം. 45 പേര്‍ക്ക് വീതം ഇരിക്കാവുന്ന ബസില്‍ താഴത്തെ നിലയില്‍ 25 പേര്‍ക്കും മുകളിലെ തുറന്ന നിലയില്‍ 20 പേര്‍ക്ക് വീതവും ഇരിക്കാം. ഈ ബസിന്‍റെ താഴത്തെ നില എസിയാണ്. വൈകിട്ട് 6.30 മുതല്‍ 10.30 വരെയാണ് സർവീസ്.ഈ സമയം മൈസൂരിലെ റോഡുകളും സര്‍ക്കിളുകളും ദീപങ്ങളാല്‍ അലങ്കരിച്ചിരിക്കും.
വൈകിട്ട് 6.30, 8.00, 9.30 എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് അംബാരി ഡബിള്‍ ഡെക്കര്‍ ബസ് നടത്തുക. ഒരു ബസില്‍ ഒരു സമയം രണ്ടു ഡെക്കുകളിലുമായി 45 പേര്‍ക്കു വീതം ആറു ബസുകളിലായി ആകെ 1620 പേര്‍ക്ക് ഒരു ദിവസം ഈ യാത്ര നടത്താം. മുകള്‍ നിലയില്‍ 500 രൂപയും താഴത്തെ നിലയില്‍ 250 രൂപയുമാണ് നിരക്ക്.
മയൂര ഹൊയ്സാല ഹോട്ടലില്‍ നിന്നും ആരംഭിക്കുന്ന അമ്ബാരി സര്‍വീസുകള്‍ ഓള്‍ഡ് ഡിസി ഓഫീസ്, ക്രോഫോര്‍ഡ് ഹാള്‍, ഒആര്‍ഐ, സെൻട്രല്‍ ലൈബ്രറി, രാമസ്വാമി സര്‍ക്കിള്‍, സംസ്കൃതം പാഠശാല, പാലസ് സൗത്ത് ഗേറ്റ്, ജയമാര്‍ത്താണ്ഡ ഗേറ്റ്, ഹാര്‍ഡിഞ്ച് സര്‍ക്കിള്‍ (ജയചാമരാജ വാഡിയാര്‍ സര്‍ക്കിള്‍), കെആര്‍ സര്‍ക്കിള്‍, സയ്യാജി റാവു റോഡ്, ആയുര്‍വേദ കോളേജ് സര്‍ക്കിള്‍ എന്നീ റൂട്ടുകളില്‍ സഞ്ചരിച്ച് നഗരം ചുറ്റും. തുടര്‍ന്ന് മയൂര ഹൊയ്സാല ഹോട്ടലിലെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് മടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
താല്പര്യമുള്ളവര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാം. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവൻ ടിക്കറ്റ് നിരക്കും നല്കേണ്ടതുണ്ട്.
വരുന്ന നവംബര്‍ 4 ശനിയാഴ്ച വരെ അംബാരി ഡബിള്‍ ഡെക്കര്‍ ബസില്‍ മൈസൂര്‍ ഇല്യൂമിനേഷൻ ടൂര്‍ നടത്തുമെന്നാണ് കെഎസ്ടിഡിസി അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0821-2423652/ 8970656400 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.