ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ് അല്‍ അറബിന്. ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം കൂടിയാണ് ഇത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഇത് കൃത്രിമ ദ്വീപില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച തന്നെ ഒരെടുപ്പാണ്. ദുബായ് കാഴ്ചകളില്‍ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതിയായ ബുര്‍ജ് അല്‍ അറബിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം…
ആകാശംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളു അതിലെ അത്ഭുതക്കാഴ്ചകളും എന്നും ദുബായുടെ ഒരു പ്രത്യേകതയാണ്. അത്തരത്തിലുള്ള ഇവിടുത്തെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുര്‍ജ് അല്‍ അറബ്. 321 മീറ്റര്‍ ആണ് ഇതിന്റെ ആകെ ഉയരം. നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ് കുറേ കാലത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ എന്ന ബഹുമതി ബുര്‍ജ് അല്‍ അറബിന് ഉണ്ടായിരുന്നു. പിന്നീട് മറ്റു നാല് ഹോട്ടലുകള്‍ ഇതിന്റെ ഉയരത്തെ മറികടന്നു.ഗെവോറ ഹോട്ടൽ, JW മാരിയറ്റ് മാർക്വിസ് ദുബായ്, ഫോർ സീസൺസ് പ്ലേസ് ക്വാലാലംപൂർ, റൊട്ടാനയുടെ റോസ് ആൻഡ് റെയ്ഹാൻ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഹോട്ടലാണ് ബുർജ് അൽ അറബ് . . ഈഫൽ ടവറിനേക്കാൾ 14 മീറ്റർ ഉയരം കൂടുതലും അമേരിക്കയിലെ എംപയർ സ്റ്റേറ്റ് കെട്ടിടത്തേക്കാൾ 60 മീറ്റർ നീളം കുറവുമാണ് ഇതിനുള്ളത്.
ബുര്‍ജ് അല്‍ അറബിന്റെ നീളവും രൂപവും മാത്രമല്ല നമ്മളെ അതിശയിപ്പിക്കുന്നത്, അത് നില്‍ക്കുന്ന സ്ഥലം കൂടിയാണ്. ഒരു കൃത്രിമ ദ്വീപിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ അംബരചുംബി കെട്ടിടമാണിത്. പേർഷ്യൻ ഗൾഫിലെ ഒരു കൃത്രിമ ദ്വീപിലാണ് ഇതുള്ളത്. ജുമൈറ ബീച്ചിൽ നിന്ന് 280 മീറ്റർ (920 അടി) അകലെയാണ് ഇതിന്റെ സ്ഥാനം.
അത്യാഡംബരം നിറഞ്ഞ സൗകര്യങ്ങളാണ് ഇവിടെ ഹോട്ടലില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബുർജ് അൽ അറബിലെ റോയൽ സ്യൂട്ട് ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടൽ സ്യൂട്ടുകളിൽ ഒന്നാണ്. ഒരു രാത്രിക്ക് 28,000 യുഎസ് ഡോളർ ആണ് ഇതിന്റെ ചിലവ്. എന്നാല്‍ ഇത് പണമുണ്ടെങ്കില്‍ ലഭിക്കണമെന്നില്ല. റോയൽ സ്യൂട്ട് വളരെ ആഡംബരമുള്ളതും പ്രധാനപ്പെട്ട വ്യക്തികൾക്കായി മാത്രം നീക്കിവച്ചിരിക്കുന്നതുമാണ്. അതിമനോഹരമായ മജ്‌ലിസ് ശൈലിയിലുള്ള ലോഞ്ച്, ലൈബ്രറി, സിനിമാ റൂം എന്നിവയ്‌ക്കൊപ്പം രണ്ട് മാസ്‌റ്റർ ബാത്ത്‌റൂമുകളും, ഓരോന്നിനും പൂർണ്ണ വലുപ്പത്തിലുള്ള ജക്കൂസികളും ഉണ്ട്.
ആയിരം ഡോളര്‍ മുതലാണ് ഇവിടുത്തെ മറ്റു സ്യൂട്ടുകളുടെ നിരക്ക് ആരംഭിക്കുന്നത്.
ആയിരം ഡോളര്‍ മുതലാണ് ഇവിടുത്തെ മറ്റു സ്യൂട്ടുകളുടെ നിരക്ക് ആരംഭിക്കുന്നത്.
ആകാശംമുട്ടി നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ അങ്ങ് ഭൂമിക്കടിയില്‍ കടലില്‍ വെള്ളത്തിലും ഒരു റസ്റ്റോറന്‍റുണ്ട്. അല്‍ മഹാറാ അഥവാ മുത്തുച്ചിപ്പി എന്നാണ് ഇതിന്റെ പേര്. റെസ്റ്റോറന്റിൽ ഏകദേശം 990,000 ലിറ്റർ വെള്ളം ഉള്‍ക്കൊള്ളുന്ന ഒരു അക്വേറിയം കാണാം. സിമുലേറ്റഡ് അണ്ടർവാട്ടർ യാത്രയിലൂടെ വേണം ഇവിടെയെത്തുവാന്. ടാങ്കിന്റെ മതിൽ അക്രിലിക് ഗ്ലാസ് കൊണ്ടാണ്