
പത്തനംതിട്ട: ഇന്നലെ നടന്ന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവാക്കളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ പോലീസിനു നല്‍കിയത് കഞ്ചാവ് പൊതി.
കള്ളവോട്ട് ആരോപണത്തെത്തുടര്‍ന്നാണ് യുവാക്കളെ പോലീസ് തടഞ്ഞു പരിശോധിച്ചത്. ഇവരില്‍നിന്നാണ് കഞ്ചാവ് പൊതി കണ്ടെടുത്തത്. കൊടുമണ്‍ കുടമുക്ക് സ്വദേശികളായ കണ്ണൻ ഗണേഷ്, വിമല്‍ എന്നിവരില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.






