പീഡിപ്പിക്കാൻ ശ്രമിച്ച ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി.ഗുജറാത്തിലെ ഖേഡയിലാണ് ക്രൂര സംഭവം.ഡാകോര്‍ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശര്‍മ്മ(75) ആണ് കൊല്ലപ്പെട്ടത്.
മരിച്ചയാളെ മൂന്ന് ദിവസമായി കാണാതായിരുന്നു.ടൂറിന് പോയതാണെന്നായിരുന്നു മരുമകൾ ഭർത്താവിനോട് പറഞ്ഞിരുന്നത്. വീടിനുള്ളിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.അഴുകിയ നിലയിലായിരുന്നു മൃതദേഹം.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും കണ്ടെത്തുകയായിരുന്നു.ജനനേന്ദ്
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.ഭർത്താവില്ലാത്ത നേരം നോക്കി ഇയാൾ പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.