KeralaNEWS

സ്ത്രീധനം കിട്ടിയില്ല ; ഗർഭിണിയായ ഭാര്യയെ കിണറ്റിൻ മുക്കിക്കൊല്ലാൻ ശ്രമം

ഭോപ്പാല്‍: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം.

രാകേഷ് കിര്‍ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷ കീറിനെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്.ഇതിന്റെ വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു.ഇവർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ രക്ഷിച്ചത്.

 രണ്ടുമണിക്കൂറോളമാണ് ഇയാള്‍ യുവതിയെ കയറിൽ കെട്ടി കിണറ്റിലിട്ടത്. കയറില്‍ മുറുകെ പിടിച്ചു തൂങ്ങിക്കിടന്നതുകൊണ്ടാണ് യുവതി മുങ്ങിമരിക്കാതെ രക്ഷപ്പെട്ടത്.

Signature-ad

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഉഷയെ രാകേഷ് വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Back to top button
error: