NEWS

കേരളത്തിലെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

കേരളത്തിലെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം , വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വക്താക്കള്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

Signature-ad

നേരത്തെ ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളില് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.

അതേസമയം,ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ കോവിഡ് ഉപയോഗിച്ച് തുടങ്ങുമെന്ന കാര്യത്തിലെ അന്തിമ തീരുമാനം ഇന്നറിയാം. കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കണോ എന്ന കാര്യം തീരുമാനിക്കാനുള്ള യോഗം വിദഗ്ധ സമിതി ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് നിര്‍ണായക യോഗം ചേരുന്നത്

ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കമ്പിനികള്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടാണ് സമിതി ഇന്ന് തീരുമാനം എടുക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമിതി ചോദിച്ചിരുന്നു. വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കണം. പുതുവര്‍ഷത്തില്‍ സന്തോഷകരമായ വാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ.വി.ജി.സൊമാനി പറഞ്ഞു

Back to top button
error: