
ബാങ്കിൽ പോയി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നും നിങ്ങള്‍ക്കിനി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം.
ആമസോണ്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കുന്ന ഈ സൗകര്യം ഒരുക്കുന്നത്. ഇതിനായി ‘ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്റ്റെപ്പ്’ എന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പേ. ഈ സേവനം പ്രയോജനപ്പെടുത്തി ആമസോണിന്റെ ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബർ മാസത്തോടെ പിൻവലിക്കാൻ പോകുന്ന 2,000 രൂപ നോട്ടുകള്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാം.
ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഡെലിവറി ഏജന്റുമാര്‍ക്ക് കൈമാറാമെന്ന് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഈ തുക പിന്നീട് അവരുടെ ആമസോണ്‍ പേ വാലറ്റുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ആമസോണിന്റെ ഡെലിവറി ഏജന്റുമാര്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തി 2,000 രൂപ നോട്ടുകള്‍ ശേഖരിക്കുകയും ഈ തുക അവരുടെ ആമസോണ്‍ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടൻ ക്രഡിറ്റ് ചെയ്യുകയും ചെയ്യും. 2000 രൂപയുടെ നോട്ടുകള്‍ ഉള്‍പ്പെടെ പ്രതിമാസം 50,000 രൂപ വരെ ആമസോണ്‍ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. ഓണ്‍ലൈനായി മാത്രമല്ല ഓഫ് ലൈനായും പേയ്മെന്റുകള്‍ നടത്താന്‍ നിങ്ങളുടെ ആമസോണ്‍ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാം.






