KeralaNEWS

മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേര്‍ അടിയില്‍ കുടുങ്ങി

മലപ്പുറം: മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. രണ്ടുപേര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്. ലോറി ബൈക്കിനും കാറിനും മീതെയ്ക്കാണ് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്ന ആളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Signature-ad

ആംബുലന്‍സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: