KeralaNEWS

പത്തനംതിട്ടയിൽ എസ്‌ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയും തമ്മില്‍ നടുറോഡില്‍ തര്‍ക്കം

പത്തനംതിട്ട: അരുവാപ്പുലത്ത് എസ്‌ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയും തമ്മില്‍ നടുറോഡില്‍ തര്‍ക്കം.

അമിതഭാരം കയറ്റിവന്ന ലോറികള്‍ പരിശോധിക്കുന്നതായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.ഇന്നലെ പയ്യനാമണ്ണിൽ അമിതഭാരം കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു.കോന്നി എസ്‌ഐ സജു എബ്രഹാം തോന്നും പോലെയാണ് ലോറികള്‍ പിടിക്കുന്നതെന്നായിരുന്നു ലോക്കല്‍ സെക്രട്ടറി ദീദു ബാലന്റെ ആരോപണം.

 

Signature-ad

ഇന്നലെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്.മുൻപും   ക്വാറികളില്‍ നിന്നുള്ള ലോറികള്‍ പിടിച്ചതിന്റെ പേരില്‍ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് എസ്‌ഐയെ കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.വീണ്ടും കോന്നിയിൽ തന്നെ എസ്ഐ തിരിച്ചെത്തിയതോടെയാണ്  സിപിഎം നേതാവുമായി നടുറോഡില്‍ കൊമ്ബുകോര്‍ത്തത്.

Back to top button
error: