IndiaNEWS

അഴിമതി വിവാദം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു

ഭോപ്പാൽ:നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പ്രതിമാനിര്‍മാണ അഴിമതി വിവാദം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു.
 

ഉജ്ജയിനില്‍ മഹാകല്‍ ലോക്‌ പദ്ധതിയുടെ ഭാഗമായി മഹാകലാശ്വേര്‍ ക്ഷേത്ര വളപ്പില്‍ സ്ഥാപിച്ച കൂറ്റൻ പ്രതിമകള്‍ ഏഴു മാസത്തിനകം തകര്‍ന്നുവീണിരുന്നു. 850 കോടിയില്‍പ്പരം രൂപ ചെലവിട്ട പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സപ്‌തര്‍ഷികളുടെ പ്രതിമകളില്‍ ആറെണ്ണമാണ്‌ മെയ്‌ 28ന്‌ ഉണ്ടായ കാറ്റില്‍ നിലംപതിച്ചത്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ പ്രതിമകള്‍ അനാച്ഛാദനം ചെയ്‌തത്‌.

 

Signature-ad

പ്ലാസ്റ്റിക്കും ഫൈബറും കലര്‍ന്ന പദാര്‍ഥം (എഫ്‌ആര്‍പി) ഉപയോഗിച്ചാണ്‌ പ്രതിമകള്‍ നിര്‍മിച്ചതെന്ന്‌ പരിശോധനയില്‍ വ്യക്തമായി. കോണ്‍ക്രീറ്റോ ഉരുക്കോ ഉപയോഗിച്ച്‌ ബലപ്പെടുത്തിയില്ല. ഉള്ള്‌ പൊള്ളയായിരുന്നു.ഗുജറാത്ത്‌ ആസ്ഥാനമായ കമ്ബനിയാണ്‌ പ്രതിമകള്‍ സ്ഥാപിച്ചത്‌.സപ്തര്‍ഷി പ്രതിമകളില്‍ ഒരെണ്ണമൊഴികെ ബാക്കി ആറെണ്ണവും തകര്‍ന്നിരുന്നു. മഹാകാള്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള ഇടനാഴിയിലാണ് പ്രതിമകള്‍ സ്ഥാപിച്ചിരുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഏഴ് സപ്തർഷികളുടെ കൂറ്റൻ വിഗ്രഹങ്ങളിൽ ആറെണ്ണവും മഴയിലും കാറ്റിലും തകർന്നു വീഴുകയായിരുന്നു. മെയ് 28 ന് വൈകുന്നേരം 4 മണിയോടെയാണ് നിരവധി സന്ദർശകർ ഉണ്ടായിരിക്കെ പ്രതിമകൾ തകർന്നുവീണത്. 850 കോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച പ്രതിമകളാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

Back to top button
error: