‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്ട നായകനായത്. പരശുറാം പെട്ല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ‘സീതാ രാമം’ എന്ന ദുൽഖർ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാൾ താക്കൂറാണ് നായിക.
വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം ‘ഖുഷി’ ആണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിച്ചിരുന്നു. മണി ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. ‘ലൈഗർ’ എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം ‘ശാകുന്തളം’ ആണ്. ഗുണശേഖർ ആണ് ‘ശാകുന്തളം’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയിൽ സാമന്ത ‘ശകുന്തള’യായപ്പോൾ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം സാമന്തയുടെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽ വൻ വിജയത്തിലെത്താൻ ആയിരുന്നില്ല.