IndiaNEWS

ഗംഗയില്‍ കുളിക്കാനിറങ്ങിയ 14 വയസുകാരനെ കടിച്ചുകൊന്നു; മുതലയെ തല്ലിക്കൊന്ന് നാട്ടുകാര്‍

പട്ന: പതിനാലുകാരനെ കൊന്നുതിന്ന മുതലയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു. ബിഹാര്‍ വൈശാലി സ്വദേശിയായ അങ്കിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗംഗാനദിയില്‍ കുളിക്കാനിറങ്ങിയ അങ്കിതിനെ മുതല കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഈ മുതലയെ പിടികൂടി നാട്ടുകാര്‍ വടികളുപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

അങ്കിതിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി ഒരു ബൈക്ക് വാങ്ങിയിരുന്നു. ഇതിന്‍െ്‌റ പൂജകള്‍ക്കായാണ് അങ്കിത് കുമാര്‍ അടക്കമുള്ളവര്‍ ഗംഗാനദിയില്‍ എത്തിയത്. ഇവര്‍ നദിയില്‍ കുളിക്കുന്നതിനിടെയാണ് അങ്കിതിനു നേരെ മുതലയുടെ ആക്രമണമുണ്ടായത്. അങ്കിതിനെ മുതല നദിയുടെ അടിത്തട്ടിലേക്ക് വലിച്ചു കൊണ്ടുപോയ ശേഷം കടിച്ചു കീറി കൊല്ലുകയായിരുന്നു.

Signature-ad

ഒരു മണിക്കൂറിനു ശേഷമാണ് അങ്കിതിന്റെ മൃതദേഹാവശിഷ്ടം പുറത്തെത്തിക്കാനായത്. പിന്നീട് കുടുംബാംഗങ്ങളും പ്രദേശവാസികളുമുള്‍പ്പെടെയുള്ള മറ്റുള്ളവരും ചേര്‍ന്ന് മുതലയെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. മുതലയെ കൊന്നവര്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വൈശാലി ഡിഎഫ്ഒ അമിത് രാജ് വ്യക്തമാക്കി.

Back to top button
error: