KeralaNEWS

മഴക്കാല ഡ്രൈവിംഗ്; പോലീസ് മുന്നറിയിപ്പ്

ഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാനകാരണം അശ്രദ്ധയാണ്.മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് പോലീസ്

1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ൺടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തില്‍ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക.

2. സാധാരണ വേഗതയില്‍ നിന്നും അല്പം വേഗത കുറച്ച്‌ എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.

Signature-ad

3. വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം.വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.

4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്‌ട്രിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

5. പഴയ റിഫ്‌ളക്ടര്‍ / സ്റ്റിക്കറുകള്‍ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്‌ളക്ടറുകള്‍ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകില്‍ ചുവന്നതും വശങ്ങളില്‍ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ലക്ടറുകളാണ് വേണ്ടത്.

6. വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം

7.വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു “വലിയ “കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.

8.. മുൻപിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്ത് പൂര്‍ണമായും നില്‍ക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.

9. ബസ്സുകളില്‍ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം

10. കുടചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.

11. വിന്‍ഡ് ഷിന്‍ഡ് ഗ്ലാസ്സില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സി.യുള്ള വാഹനമാണെങ്കില്‍ എ.സി.യുടെ ഫ്‌ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക

12. മഴക്കാലത്ത് വെറുതെ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച്‌ വാഹനമോടിക്കരുത്. മറ്റു ഡ്രൈവര്‍മാര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

 

13. റോഡരികില്‍ നിര്‍ത്തി കാറുകളില്‍ നിന്ന് കുട നിവര്‍ത്തി പുറത്തിറങ്ങുമ്ബോള്‍ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച്‌ വലതു വശത്തേക്ക് ഇറങ്ങുന്നവര്‍.

Back to top button
error: