IndiaNEWS

ത്രിപുരയിൽ ബിജെപി പിളരുന്നു

അഗർത്തല:ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാൻ വിളിച്ചുചേര്‍ത്ത ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍ ബഹിഷ്കരിച്ചു.ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ കലാപം അഴിച്ചുവിട്ട ബിപ്ലവ് ദേബ് കുമാര്‍ തന്നെ അനുകൂലിക്കുന്ന യുവജന നേതാക്കളുടെ സമാന്തര യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മണിക് സാഹ, ബിജെപി സംസ്ഥാന പ്രസിഡന്റ് രജീബ് ഭട്ടാചാര്‍ജി, മന്ത്രിമാര്‍, കേന്ദ്രനിരീക്ഷകര്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി.ഡല്‍ഹിയിലായിരുന്ന മന്ത്രി രത്തൻ ലാലും യോഗത്തിനെത്തി.എന്നാൽ
ബിപ്ലവ് പക്ഷത്തോടൊപ്പം മണിക് സാഹയ്ക്കെതിരെ നീക്കം കടുപ്പിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ചു.ഏറ്റവും പിൻനിരയിലെ സീറ്റില്‍ ഇരുന്നാണ് കേന്ദ്ര നിരീക്ഷകര്‍ക്കു മുന്നില്‍ പ്രതിമ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ഇവര്‍ സംസാരിച്ചതുമില്ല.
അതേസമയം മാധ്യമങ്ങളെ കണ്ട മണിക് സാഹ, ബിപ്ലവ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ചില്ല.പുറത്തുനിന്നുള്ളവര്‍ ബിജെപിയെ നിയന്ത്രിക്കുകയാണെന്ന് ബിപ്ലവ് ആരോപിച്ചതിനു പിന്നാലെ നടന്ന യോഗത്തിലാണ് ബിജെപിയുടെ ആഭ്യന്തരകലഹം മറനീക്കി പുറത്തുവന്നത്.

Back to top button
error: