FeatureNEWS

സ്കൂളുകൾ തുറക്കുന്നു; മാതാപിതാക്കൾ ശ്രദ്ധിക്കുക

സ്കൂള്‍ വര്‍ഷാരംഭത്തില്‍ കുട്ടികള്‍ക്ക് വേണ്ടതെല്ലാം വാങ്ങേണ്ടിവരും.ബാഗ്, ഷൂസ്, വാട്ടര്‍ബോട്ടില്‍, കുട തുടങ്ങി കുട്ടികളുടെ ആവശ്യവും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ മാതാപിതാക്കളും റെഡിയാണ്.രക്ഷിതാക്കള്‍ ചിന്തിക്കുന്നത് ഒരു ബാഗ് വാങ്ങിയാല്‍ ഒരു വര്‍ഷം മുഴുവൻ ഉപയോഗിക്കാൻ കഴിയണമെന്നാകുമ്ബോള്‍ കുട്ടികളുടെ ഡിമാൻഡ് മിക്കി മൗസിന്റെ പടമുള്ള ബാഗ് വേണമെന്നതാകാം.അതെന്തുതന്നെയായാ ലും കുട്ടികളുടെ ആരോഗ്യത്തിനായിരിക്കണം ഇവിടെ മുൻഗണന നല്‍കേണ്ടത്.

ബാഗു വാങ്ങുമ്ബോള്‍ ഒരുവശം മാത്രം തോളില്‍ തൂക്കിയിടുന്ന ബാഗുകള്‍ ഒഴിവാക്കണം.ഇരു ചുമലിലുമായി പുറത്തു തുക്കി ഇടാൻ കഴിയുന്ന ബാഗായിരിക്കും ഉത്തമം.മഴവെള്ളം അകത്തു പ്രവേശിക്കുന്നതുമായിരിക്കരുത്.വാട്ടര്‍ റെസിസ്റ്റന്റ് ബാഗുകള്‍ ഇപ്പോള്‍ ധാരാളം വാങ്ങാൻ ലഭിക്കും.

.
അതേപോലെ തോളിലിടുന്ന ഭാഗം വീതിയുളളതാകാൻ ശ്രദ്ധിക്കണം.ബാഗില്‍ പുസ്തകങ്ങള്‍, ടിഫിൻ ബോക്സ് , വാട്ടര്‍ ബോട്ടില്‍ എന്നിവ സൂക്ഷിക്കാനും ഭാരം കുട്ടിക്ക് താങ്ങാൻ കഴിയുന്ന വിധവുമുള്ളതാകണം.

Signature-ad

കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ അധികം ബാഗിനു ഭാരമായാല്‍ മുന്നോട്ടു കുനിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ മുന്നോട്ടു കൂനിഞ്ഞുള്ള നടപ്പ് ശീലമായും പോകും.കാല്‍മുട്ട് വേദന, നടുവേദന തുടങ്ങിയവ ഭാവിയില്‍ വരാനുള്ള സാധ്യതയുമുണ്ട്.ബാഗിന്റെ ഭാരം കുറക്കുന്നതിന്റെ ആദ്യപടി ഏറ്റവും ഭാരം കുറഞ്ഞതു വാങ്ങുകയെന്നതാണ്.

വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്ബോള്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്ത മെറ്റിരിയല്‍ കൊണ്ടു ഉണ്ടാക്കിയതാണെന്ന് ഉറപ്പു വരുത്തണം.ലഞ്ച് ബോക്സ് സ്റ്റീലിന്റേതാണു ഉത്തമം.

ഷൂസ് വാങ്ങുമ്ബോള്‍ ഭാരം കുറഞ്ഞിരിക്കാൻ ശ്രദ്ധിക്കണം.കൂടാതെ കാലിന്റെ തള്ളവിരലും ഷൂസിന്റെ അറ്റവും തമ്മില്‍ ഒരു വിരല്‍ ഗ്യാപ് ഉണ്ടാകണം. എങ്കിലെ വിരലുകള്‍ ചലിപ്പിക്കാൻ കഴിയു. വളരെ മുറുകിയ പാദരക്ഷകള്‍ അസ്വസ്ഥതയുണ്ടാക്കുകയും വളരെ വേഗം കുട്ടിയെ ക്ഷീണിപ്പിക്കുകയും ചെയ്യും.അതു വഴി പഠനത്തില്‍ ശ്രദ്ധകുറയുന്നതിനും കാരണമാകാം.

ഷൂസ് കാലിലിട്ട് നടന്നു വേദനയും അസ്വസ്ഥതയും ഇല്ലെന്ന് ഉറപ്പു വരുത്തിയശേഷം വേണം വാങ്ങാൻ. വാങ്ങിയാലും ഷൂസിട്ട് അര മണിക്കൂര്‍ നടന്ന നോക്കിയ ശേഷമേ സ്കൂളില്‍ ഇട്ടുകൊണ്ടു പോകാവൂ.ഉരഞ്ഞു തൊലി പൊട്ടുന്നതുള്‍പ്പടെ ഒഴിവാക്കാം.വില കൂടുമെങ്കിലും കോട്ടൻ സോക്സാണ് നല്ലത്.സോക്സുകള്‍ പതിവായി കഴുകി വെയിലത്തുണക്കിയാല്‍ ദുര്‍ഗന്ധം ഒഴിവാക്കാം, രോഗങ്ങളും.

കണ്‍സ്യൂമര്‍ ഫെഡ് മാര്‍ക്കറ്റുകളിലും മറ്റും വിലക്കുറവില്‍ ഇത്തരം സാധനങ്ങള്‍ വാങ്ങാൻ കിട്ടും.എന്റെ കേരളം പ്രദര്‍ശന മേളയിലെ മാര്‍ക്കറ്റുകളിലും വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ മുഴുവൻ സാമഗ്രികളും വൻ വിലക്കുറവില്‍ ലഭിക്കും. പൊതുവിപണിയില്‍നിന്ന് 40 ശതമാനം വിലക്കുറവിലാണ് ഇവിടെ വില്പന.

Back to top button
error: