കണ്ണൂര്‍: ബൈക്കില്‍ പോകുകയായിരുന്ന അച്ഛനെയും മകനെയും മുള്ളന്‍ പന്നി ഇടിച്ച് വീഴ്ത്തി. ചിറ്റാരിക്കാല്‍ ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. ചെറുപുഴ കാറ്റാംകവല സ്വദേശി സജി, മകന്‍ ജോണ്‍സ് എന്നിവര്‍ക്ക് പരിക്കേറ്റു.
രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. രാവിലെ ജോണ്‍സിനെ ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു സജി. ഇതിനിടെ സമീപത്തെ പറമ്പില്‍ നിന്നും ഓടിവന്ന മുള്ളന്‍ പന്നി ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. അതുവഴി പോകുകയായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
ഇരുവരുടെയും പരിക്കുകള്‍ സാരമുള്ളതാണ്. പരിക്കേറ്റ ഇരുവരും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.