LIFETravel

കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഹോളിഡേ പാക്കേജുകള്‍ ഒരുക്കി കെ.ടി.ഡി.സി.

കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ അഗ്രഹിക്കുന്നവർക്ക് ഹോളിഡേ പാക്കേജുകൾ ഒരുക്കി കേരള ടൂറിസം ഡെവലപ്‍മെൻറ് കോർപ്പറേഷൻ. പ്രീമിയം ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, കുമരകം, തിരുവനന്തപുരം എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷനുകളായ മലമ്പുഴ, വയനാട്, പൊന്മുടി, തണ്ണീർമുക്കം, തേക്കടി എന്നിവടങ്ങളിലും കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെ.ടി.ഡി.സിക്കൊപ്പം അവധി ആഘോഷിക്കാം.

പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ വാട്ടർസ്‍കേപ്‍സ് കുമരകം, തേക്കടി ആരണ്യ നിവാസ്, മൂന്നാർ ടീ കൗണ്ടി, തിരുവനന്തപുരം മാസ്‍കോട്ട് എന്നിവ ഉൾപ്പെടുന്നു. 11,999 രൂപയാണ് ഈ പാക്കേജിന് നൽകേണ്ടത്. ബജറ്റ് പാക്കേജുകളിൽ തേക്കടി പെരിയാർ ഹൗസ്, തണ്ണീർമുക്കം സുവാസം കുമരകം ഗേറ്റ് വേ, സുൽത്താൻ ബത്തേരി പെപ്പർഗ്രോവ്, പൊൻമുടി ഗോൾഡൻ പീക്, മലമ്പുഴ ഗാർഡൻ ഹൗസ് എന്നിവയുൾപ്പെടുന്നു. 4,999 രൂപയാണ് പാക്കേജ്. നിലമ്പൂർ, മണ്ണാർക്കാട് ടാമരിൻഡ് ഈസീ ഹോട്ടലുകളിൽ ഫാമിലി പാക്കേജുകൾ 3,499 രൂപയ്ക്ക് ലഭിക്കും.

Signature-ad

വിശേഷ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും പാക്കേജുകൾ ലഭ്യമല്ല. പാക്കേജ് മൂന്ന് ദിവസം/രണ്ട് രാത്രികൾക്കാണ്. വാടക, ബ്രേക്ക് ഫാസ്റ്റ്, നികുതികൾ പാക്കേജ് തുകയിൽ ഉൾപ്പെടും. 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പാക്കേജ് പ്രയോജനപ്പെടുത്താം. രക്ഷിതാക്കൾക്കൊപ്പം 12 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ അനുവദിക്കൂ. പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കാം www.ktdc.com/packages അല്ലെങ്കിൽ സെൻട്രൽ റിസർവേഷൻ കേന്ദ്രത്തിൽ വിളിക്കാം – 9400008585, 0471-2316736/2725212

Back to top button
error: