NEWSTech

ഐ -ഫോണ്‍ സര്‍വീസിന് കൊടുത്തപ്പോള്‍ പാര്‍ട്‌സ് ഊരി മാറ്റിയെന്ന് പരാതി

തൃശൂര്‍: മൂന്നു മാസം മുന്‍പ് വാങ്ങിയ ഐ -ഫോണ്‍ സര്‍വീസിന് കൊടുത്തപ്പോള്‍ പാര്‍ട്‌സ് ഊരി മാറ്റിയെന്ന് പരാതി. ഫോണ്‍ വേണമെങ്കില്‍ എണ്‍പതിനായിരം രൂപ കൂടി നല്‍കണമെന്നാണ് ഇപ്പോള്‍ സര്‍വീസ് സെന്റര്‍ പറയുന്നത്. കഴിഞ്ഞ നവംബറില്‍ റിപ്പയറിങ്ങിനായി കൊടുത്ത ഫോണ്‍ തിരികെ കിട്ടാന്‍ കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി മുഹമ്മദ് ഹാഷിക്.

കഴിഞ്ഞ ജൂലൈയിലാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മുടക്കി ഹാഷിക് ഐ ഫോണ്‍ 13 പ്രൊ വാങ്ങിയത്. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഡിസ്‌പ്ലേ കംപ്ലയിന്റ് ആയി. ചാര്‍ജ് നില്‍ക്കാതായി.ഇതോടെ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി. 14 ദിവസം കഴിഞ്ഞു ചോദിച്ചപ്പോഴാണ് ഫോണിന് ഗുരുതര കേട്പാടുള്ളതിനാല്‍ സര്‍വീസ് ചെയ്യാന്‍ പറ്റില്ലെന്ന് സര്‍വീസ് സെന്ററില്‍ നിന്ന് പറയുന്നത്.

Signature-ad

ഐ ഫോണിന് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ഇല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

Back to top button
error: